കൊച്ചി: തൃശൂർ പൂരവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ സുരേഷ് ഗോപി.
പൂരനഗരിയില്‍ ആംബുലൻസില്‍ എത്തിയതിനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് പറയാൻ സൗകര്യമില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
മാധ്യമങ്ങളോട് തന്റെ വഴിയില്‍ നിന്ന് മാറാനും സുരേഷ് ഗോപി പറഞ്ഞു. അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോള്‍ സിബിഐയെ വിളിക്കാം എന്നായിരുന്നു പരിഹാസരൂപേണയുള്ള സുരേഷ് ഗോപിയുടെ മറുപടി.
സുരേഷ് ഗോപി ആംബുലൻസില്‍ പൂരനഗരിയിലെത്തിയതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിരുന്നു. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടത്. ‘
“ഒരുപാട് വിഷയങ്ങള്‍ കൊണ്ടുവരും. യഥാർഥ വിഷയങ്ങള്‍ നിങ്ങളൊരു പുന:നിശ്ചയത്തിലേക്ക് വളരെ കഠിനമായ തീരുമാനത്തിലേക്ക് കടക്കാതിരിക്കാൻ നിങ്ങള്‍ ചിന്തിക്കേണ്ടതായ വിഷയങ്ങള്‍ മുഴുവനും മൂടി വയ്ക്കാൻ വേണ്ടി പൂരം കൊണ്ടുവരും, അന്നത്തേപ്പോലെ കിരീടം ചുരണ്ടാൻ വരും. അങ്ങനെ പല വിഷയങ്ങളും മുന്നോട്ട് കൊണ്ട് വരും.
