ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിക്കെതിരെ കേസ്

കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയ സംഭവത്തില്‍ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്.

കൊച്ചി സെൻട്രല്‍ പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ മാസം എട്ടിനായിരുന്നു സംഭവം.

മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാർ ഇടിച്ചിട്ടത്. കാറില്‍ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിലെ ലഹരിപാർട്ടിയില്‍ പങ്കെടുത്തെന്ന സംശയത്തെ തുടർന്ന് ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുണ്ടന്നൂരിലെ ഹോട്ടലില്‍ ലഹരിപ്പാർട്ടി നടത്തിയതിന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായിരുന്നു.

ഇവരെ സന്ദർശിച്ചെന്ന പേരിലാണ് നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ അദ്ദേഹത്തിനെതിരെ തെളിവില്ല എന്നാണ് പോലീസ് പിന്നീട് പറഞ്ഞത്.