പറഞ്ഞത് അഴിമതിക്കെതിരെ; എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല; പി പി ദിവ്യയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

കണ്ണൂര്‍: എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്.

യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത് അഴിമതിക്കെതിരെയാണ്. എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല. ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചത്.

ആരോപണത്തെ കുറിച്ച്‌ ദിവ്യ വ്യക്തമായ മറുപടി നല്‍കിയില്ല.യാത്രയയപ്പ് യോഗം അറിഞ്ഞത് കളക്ടർ പറഞ്ഞിട്ടാണ്.

യോഗത്തില്‍ പങ്കെടുക്കാൻ കളക്ടർ വിളിച്ചെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.റിമാന്‍റിലുള്ള ദിവ്യയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കണോ എന്നതില്‍ അന്വേഷണ സംഘത്തിന്‍റെ തീരുമാനം ഇന്നുണ്ടായേക്കും.പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.