നടൻ സൗബിൻ ഷാഹിറിനെതിരെ ആദായ നികുതി വകുപ്പിന്റെ പരിശോധന; കൊച്ചിയിലെ ഓഫീസുകളില്‍ റെയ്‌ഡ് നടത്തി

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസില്‍ റെയ്‌ഡ് നടത്തി ആദായ നികുതി വകുപ്പ്.

പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിലാണ് ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റ് റെയ്‌ഡ് നടത്തുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവില്‍ വലിയ രീതിയിലുള്ള കള്ളപ്പണ ഇടപാട് നടന്നുവെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ടുള്ള വിവര ശേഖരണത്തിന്റെ ഭാഗമായാണ് റെയ്‌ഡ്.
പറവ ഫിലിംസിന്റെ ഓഫീസും പുല്ലേപ്പടിയിലുള്ള ഡ്രീം ബിഗ് ഡിസ്‌ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫീസും ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് റെയ്‌ഡ്. രണ്ട് സിനിമാ നിർമാണ കമ്ബനികളുടെയും സാമ്ബത്തിക സ്രോതസുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.