ഗ്യാസ്, അസിഡിറ്റി എന്നിവയാണോ പ്രശ്‌നം; വീട്ടില്‍ തയ്യാറാക്കാം ഈ മരുന്നുകൾന്നുകൾ ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് .

 

 

പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഗ്യാസ്, അസിഡിറ്റി മുതലായവ. മനംപിരട്ടാല്‍, ഏമ്ബക്കം, വിശപ്പില്ലായ്മ, വയര്‍ വന്നു വീര്‍ക്കുക തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഇത് വഴിയൊരുക്കും. അതിനാല്‍ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പലരും മരുന്നുകളെ ആശ്രയിക്കാറുണ്ട്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ അകറ്റാന്‍ പ്രകൃതിദത്തമായ വഴികള്‍ ഉപയോഗിയ്‌ക്കുന്നതാണ്.

ഗ്യാസ്, അസിഡിറ്റി പ്രശ്നം മാറാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം. നല്ല ദഹനത്തിന് ഇതു സഹായിക്കുന്നു. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇതു സഹായിക്കുന്നു. പുളിച്ചമോരില്‍ ജീരകം അരച്ച്‌ കലക്കി കുടിക്കുക. നിങ്ങളുടെ എല്ലാ അസ്വസ്ഥതകളും മാറി കിട്ടും. ആരോഗ്യത്തിനും അമിത വിശപ്പിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.ജീരകം ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. മനംപിരട്ടല്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും ജീരകം നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് ഉപയോഗിയ്‌ക്കാം.

കൂടാതെ പ്രത്യേകമായ കൂട്ട് തയ്യാറാക്കിയും ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഏഴ് അല്ലി വെളുത്തുള്ളി എടുക്കാം. ഇതിനൊപ്പം 2 ടീസ്പൂണ്‍ ചെറിയ ജീരകം, അല്‍പം ഉപ്പ്, അല്‍പം കറിവേപ്പില, രണ്ട് കപ്പ് വെള്ളം എന്നിവ വേണം. ഒരു പാന്‍ ചൂടാക്കി ഇതില്‍ വെളുത്തുള്ളിയിട്ട് ചെറുതീയില്‍ ചൂടാക്കിയെടുക്കുക. ഇത് അരിഞ്ഞിട്ടോ ചതച്ചിട്ടോ ഇട്ടു കൊടുക്കാം. ഇത് നല്ലതുപോലെ മൂത്തു വരണം.

ഇതിലേയ്‌ക്ക് ജീരകം, കറിവേപ്പില എന്നിവ ഇട്ടു കൊടുക്കണം. ഇതും നല്ലതുപോലെ മൂത്ത ശേഷം വെള്ളം ഒഴിച്ച്‌ കൊടുക്കുക. പിന്നീട് തീ നല്ലതുപോലെ കൂട്ടി വയ്‌ക്കുക. ഇത് അടച്ച്‌ വച്ച്‌ പിന്നീട് 10 മിനിറ്റോളം ചെറുതീയില്‍ തിളപ്പിച്ച്‌ വാങ്ങി ഊറ്റിയെടുക്കാം. ഇതിലേയ്‌ക്ക് അല്‍പം ഉപ്പ് ചേര്‍ത്തിളക്കി ചെറുചൂടോടെ കുടിയ്‌ക്കാം. ഗ്യാസ് പ്രശ്നം ഉണ്ടാകുമ്പോൾ ഇത് കുടിയ്‌ക്കാം.