കോട്ടയം: കോട്ടയത്ത് എംഡി എം എ പിടികൂടിയ കേസിൽ അന്വേഷണം ഊർജിതമാക്കി വെസ്റ്റ് പോലീസ്.
ബാംഗ്ലൂരിൽ നിന്നെത്തിയ ബസിൽ നിന്നാണ് 1.865 ഗ്രാം എംഡി എം എയുമായി
നഴ്‌സിങ് വിദ്യാർത്ഥി നാട്ടകം മൂലവട്ടം ചെറിയാക്കൽ സച്ചിൻ സാം (25) പിടിയിലായത്.
ഇന്നലെ രാത്രി ബാംഗ്ലൂരിൽ നിന്ന് കോട്ടയത്തെത്തിയ ബസിലെ യാത്രക്കാരനായിരുന്നു സച്ചിൻ സാം . ജില്ലാ പോലീസ് മേധാവി
ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡാണ് റെയ്ഡ് നടത്തിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോട്ടയം വെസ്റ്റ് സി ഐ കെ.ആർ. പ്രശാന്തിന്റെ നേതൃത്വത്തിൽ പോലിസ് ടീം നേരത്തെ തന്നെ സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിരുന്നു. തുടർന്ന് ലഹരി വിരുദ്ധ സ്ക്വാഡുമായി ചേർന്ന്
പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതി ആർക്ക് വിതരണം ചെയ്യാനാണ് ലഹരി കൊണ്ടുവന്നതെന്ന് വ്യക്തമല്ല.
ഇയാളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോൾ വിവരങ്ങൾ പരിശോധിച്ചു വരികയാണ്.
ഇയാളുടെ സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുന്നു. ഫോൺ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
