കോട്ടയം: ക്രിസ്മസ്, ഈസ്റ്റർ പോലുള്ള വിശേഷ ദിവസങ്ങളില്‍ മലയാളികള്‍ കൂടുതലായും ഉണ്ടാക്കാറുള്ള വിഭവമാണ് കള്ളപ്പം. നാടൻ കള്ള് ഉപയോഗിച്ചും അല്ലാതെയും ഇത് തയ്യാറാക്കാം.
എങ്കിലും രുചി അറിഞ്ഞ് കഴിക്കണം എങ്കില്‍ നാടൻകൂട്ടുകള്‍ തന്നെയാണ് നല്ലത്. അരി അരച്ച്, കാപ്പി കാച്ചി ആവിയില്‍ വേവിച്ചെടുക്കുന്ന കള്ളപ്പം കഴിച്ച് ഈസ്റ്റർ ദിനം ആരംഭിക്കാം. അപർണ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കള്ളപ്പം റെസിപ്പി പരിചയപ്പെടുത്തി തരുന്നു.
ചേരുവകള്‍
അരിപ്പൊടി- 500ഗ്രാം
തേങ്ങാപ്പാല്‍- ആവശ്യത്തിന്
ഏലയ്ക്ക- 10
പഞ്ചസാര- 12 ടീസ്പൂണ്‍
നാടൻകള്ള്- 250മില്ലി
തയ്യാറാക്കുന്ന വിധം
ഒരു ഇടത്തരം തേങ്ങ ചിരകിയെടുക്കാം.
അതില്‍ നിന്നും രണ്ട് സ്പൂണ്‍ മാറ്റി വച്ച് ബാക്കിയിലേയ്ക്ക് ഏലയ്ക്ക ചേർത്ത് നന്നായി അരച്ച് തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കാം.
ഒരു പാത്രത്തിലേയ്ക്ക് അരകിലോ വറുത്ത അരിപ്പൊടിയെടുക്കാം.
മാറ്റി വച്ച തേങ്ങ അരച്ചെടുത്ത് ഇതിലേയ്ക്കു ചേർക്കാം.
മധുരത്തിനാവശ്യമായ പഞ്ചസാരയും, കാല്‍ലിറ്റർ നാടൻ കള്ളും ചേർത്തിളക്കി യോജിപ്പിക്കാം.
ഇതിലേയ്ക്ക് ഒന്നാം പാല്‍ ചേർത്ത് ഇളക്കി യോജിപ്പിക്കുകയോ മിക്സിയില്‍ ഒരിക്കല്‍ കൂടി അരച്ചെടുക്കുകയോ ചെയ്യാം.
ഇത് 5 മണിക്കൂറെങ്കിലും പുളിപ്പിക്കാനായി മാറ്റി വയ്ക്കാം.
ശേഷം അല്‍പം ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
ഒരു പരന്ന പാത്രത്തില്‍ അല്‍പം എണ്ണ തടവി മാവ് അതിലേയ്ക്ക് ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കാം.
വളരെ സിംപിളായി തയ്യാറാക്കാവുന്ന ഒരു വട്ടയപ്പം റെസിപ്പിയാണിത്.
