കോട്ടയം: രാവിലെ ഇഡലിക്കും ദോശയ്ക്കുമൊപ്പം കഴിക്കാൻ രുചികരമായ തക്കാളി ചട്ട്ണി ആയാലോ?
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തക്കാളി അരിഞ്ഞത് – 2 വലുത്
സവാള അരിഞ്ഞത് – 1 ചെറുത്
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
കായപ്പൊടി – കാല്‍ ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
വെളുത്തുള്ളി അരിഞ്ഞത് – 3 എണ്ണം
പഞ്ചസാര – കാല്‍ ടീസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് നാണായി വഴറ്റുക. ഇവ നന്നായി വഴണ്ട് വരുമ്പോള്‍ കാല്‍ ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. എല്ലാം നന്നായി മിക്സയ ശേഷം രണ്ട് മിനിറ്റ് മൂടിവച്ച് വേവിച്ചെടുക്കാം.
ഇനി ഇതിലേക്ക് മുളകുപൊടി, കായപ്പൊടി ,പഞ്ചസാര എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കി കൊടുക്കണം. അടുപ്പില്‍ നിന്നും മാറ്റി ചൂടാറി വരുമ്പോള്‍ മിക്സിയിലിട്ട് വേളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം അരപ്പ് ഒരു പാൻ അടുപ്പില്‍ വച്ച് കടുക് താളിച്ച് അതിലേക്ക് അരച്ച ചട്നി ഇട്ടു നന്നായി എണ്ണ തെളിയുന്നതുവരെ ഇളക്കി കൊടുക്കാം.
