ഹാജര്‍ വെട്ടിക്കുറച്ചുവെന്ന് ആരോപണം; കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഭീഷണി

പത്തനംതിട്ട: കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാർത്ഥി ഒടുവില്‍ അനുനയ ശ്രമത്തിനൊടുവില്‍ താഴെയിറങ്ങി.

പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലാണ് നാടകീയ സംഭവങ്ങള്‍ അരങേറിയത്.
അഡ്മിനിസ്ട്രേറ്റർ നേരിട്ടെത്തി നല്‍കിയ ഉറപ്പിനൊടുവിലാണ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അശ്വിൻ താഴെയിറങ്ങിയത്.

അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്ന ആരോപണം പരിശോധിക്കാമെന്ന് അധിക‍ൃതർ ഉറപ്പ് നല്‍കിയിട്ടുണ്ട്.
അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്നാണ് അശ്വിൻ ഉള്‍പ്പെടെയുള്ള വിദ്യാർത്ഥികളുടെ ആരോപണം ഉയർത്തുന്നത്.

ഡിറ്റൻഷൻ നടപടി നേരിട്ട അശ്വിൻ കെട്ടിടത്തിന് മുകളിലും മറ്റു വിദ്യാർത്ഥികള്‍ കോളേജിലുമാണ് പ്രതിഷേധം നടത്തിയത്.