കോട്ടയം ചിങ്ങവനത്ത് ബൈക്ക് കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്കേറ്റു

ചിങ്ങവനം: ചിങ്ങവനം ഗോമതി കവലയിൽ ബൈക്ക് കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.

ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഭാര്യയും ഭർത്താവും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

ഇതിൽ ഭാര്യയ്ക്ക് ഗുരുതര പരിക്കുണ്ടന്നാണ് പ്രാഥമിക വിവരം. കിളിരൂർ സ്വദേശികളാണ്. ശ്രീലേഖ എന്നയാളെ കോട്ടയം ഭാരത് ആശുപത്രിയിലേക്ക് കൊണ്ടു പോയതായി ചിങ്ങവനം പോലീസ് പറഞ്ഞു.

പന്നിമറ്റം ഭാഗത്തു നിന്നാണ് ഭമ്പതികൾ ബൈക്കിൽ എത്തിയത്. കോട്ടയം ഭാഗത്തു നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്നു കെ എസ് ആർടിസി ബസ്.

അപകടം സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളു. ബസ് ഗോമതി കവലയിൽ തന്നെ കിടപ്പുണ്ട്.