കോട്ടയം: ഓണത്തിന് പായസം പാലട ആയാലോ? കിടിലൻ സ്വാദില്‍ തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഒരു പായസം റെസിപ്പി.
ആവശ്യമായ ചേരുവകള്‍
അരി അട/മട്ട അരി അട- 1 കപ്പ്
പാല്- ഒന്നര ലിറ്റര്‍
വെള്ളം- 4 കപ്പ്
കണ്ടൻസ്ഡ് മില്‍ക്ക്- 4 ടേബിള്‍ സ്പൂണ്‍
പാല് പൊടി- 3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര- ആവശ്യത്തിന്
ഏലയ്ക്ക- 2 എണ്ണം ചതച്ചത്
ഉപ്പ്- ആവശ്യത്തിന്
നെയ്യ്- 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അട തിളപ്പിച്ച വെള്ളത്തിലിട്ട് ഒരു മണിക്കൂർ അടച്ചു വെയ്ക്കാം. അത് വെന്തതിന് ശേഷം തണുത്ത വെള്ളമൊഴിച്ച് അരിച്ചു മാറ്റി വെയ്ക്കാം. പിന്നീട് അടി കട്ടിയുള്ള ഒരു പാത്രമോ ഉരുളിയോ എടുത്ത് അതിലേയ്ക്ക് പാല്, വെള്ളം, പഞ്ചസാര, കണ്ടൻസ്ഡ് മില്‍ക്ക്, പാല്‍പൊടി കുറച്ച് ചൂടുവെള്ളത്തില്‍ കലർത്തിയത്, ഏലയ്ക്ക എന്നിവ ചേർക്കാം. ചേരുവകള്‍ നന്നായി ഇളക്കി ചേർക്കാം. പിങ്ക് നിറമായി വരുമ്പോള്‍ വേവിച്ച് വെച്ചിരിക്കുന്ന അട ചേർത്ത് ഇളക്കാം. കുറുകി വരുമ്പോള്‍ നെയ്യ് ചേർത്ത് തീ ഓഫ് ചെയ്താല്‍ രുചികരമായ പാലട പായസം റെഡി.
