കുന്നംകുളം: കുന്നംകുളത്ത് കടന്നല്‍ ആക്രമണത്തില്‍ അഞ്ചുപേർക്ക് പരിക്കേറ്റു.
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നഗരസഭയിലെ പത്താം വാർഡില്‍ ഫീല്‍ഡ് നഗറിലാണ് സംഭവം.
ഫീല്‍ഡ് നഗർ സ്വദേശികളായ റോയ്, സുമൻ രാജ്, ധർമ്മപാലൻ ഉള്‍പ്പെടെ 5 പേർക്കാണ് കടന്നല്‍ കുത്തേറ്റത്. കടന്നലിൻ്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ കുന്നംകുളം മലങ്കര ആശുപത്രിയിലെ അത്യഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിലാണ് കൂറ്റൻ കടന്നല്‍കൂട് ഉള്ളത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ റോഡിലൂടെ നടന്നു വരികയായിരുന്ന റോയിയെ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനിടെ ഓടി വീട്ടില്‍ കയറിയെങ്കിലും പുറകെ കൂട്ടമായെത്തിയ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മറ്റുള്ളവരെ കടന്നല്‍ ആക്രമിച്ചത്.
