കോട്ടയം: കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിൽ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്.
കോളജ് പ്രിൻസിപ്പലിനെയും, അസിസ്റ്റന്റ് വാർഡനെയും സസ്പെന്റ് ചെയ്തു.
കോളജ് പ്രിൽസിപ്പൽ പ്രൊഫസർ. സുലേഖ എടി, അസിസ്റ്റന്റ് വാർഡൻ, അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സസ്പെൽഷന് പുറമെ, ഹോസ്റ്റലിലെ ഹൗസ് കീപ്പിങ് കം സെക്യൂരിറ്റിയെ അടിയന്തരമായി പിരിച്ച് വിടാനും ഉത്തരവായി. ഹോസ്റ്റലിൽ നടന്ന റാഗിങ് തടയുന്നതിൽ കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
തുടർച്ചയായി മൂന്ന് മാസത്തോളം റാഗിങ്ങിന് ഇരയായിട്ടും കോളജ് അധികൃതർ ഇടപെട്ടില്ലെന്നാണ് കണ്ടെത്തൽ. കോളജിന്റെ പ്രിൻസിപ്പൽ സുലേഖ തന്നെയാണ് ഹോസ്റ്റൽ വാർഡൻ. അസിസ്റ്റന്റ് വാർഡന്റെ ചുമതലയാണ് പ്രൊഫസർ അജീഷിനുള്ളത്.
