ശക്തമായ കാറ്റ്: കോട്ടയം അയ്‌മനത്ത് വീടിന്റെ മേൽക്കൂര തകർന്നുവീണു ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം:  ഇന്നലെയുണ്ടായ ശക്തമായ

കാറ്റിലും, മഴയിലും അയ്മനം മനോജ് കയ്യത്രയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന്

വീണു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

വലിയ ശബ്ദം കേട്ട് വീട്ടുകാർ ഓടിമാറിയതിനാലാണ് അപകടം ഒഴിവായത്.

കാലവർഷം തുടങ്ങിയത് മുതൽ അയ്മനം പഞ്ചായത്തിൽ നിരവധി വീടുകൾക്ക്

നാശനഷ്ടമുണ്ടായി. രണ്ടിടത്ത് മടവീണ് വൻ കൃഷിനാശവുണ്ടായി.