കൊച്ചി: പെരുമ്പാവൂരില്‍ റോഡരിലെ കുഴിയില്‍ വീണ തടി ലോറി മറിഞ്ഞ് അപകടം.
പെരുമ്പാവൂർ കാളവയല്‍ റോഡിലാണ് സംഭവം.
റോഡിലെ കുഴിയില്‍ വീണ് നിയന്ത്രം വിട്ട് മറിഞ്ഞ ലോറി റോഡരികില്‍ പാർക്ക് ചെയ്തിരുന്ന കാറുകള്‍ക്കും ബൈക്കിനും മുകളിലേക്കും വീണു.
വാഹനങ്ങള്‍ക്കുളളില്‍ ആരുമില്ലാതിരുന്ന സമയത്താണ് ലോറി മറിഞ്ഞത്. ഇതിനാല്‍ വലിയ അപകടം ഒഴിവായി. പെരുമ്പാവൂർ നഗരസഭയില്‍ 20-21 വാർഡുകള്‍ കൂടിച്ചേരുന്ന സ്ഥലമാണ് കാളവയല്‍ റോഡ്. രണ്ട് കാറുകളുടെയും ഒരു ബൈക്കിനും മുകളിലൂടെയാണ് ലോറി മറിഞ്ഞത്.
തടികള്‍ കയറ്റി വന്ന ലോറി കുഴിയില്‍ വീണതോടെ നിയന്ത്രണം വിട്ട് റോഡരികില്‍ നിർത്തിയിട്ടിരുന്ന ഒരു സ്വിഫ്റ്റ് കാറിനും, ഹ്യൂണ്ടായ് സാൻട്രോ കാറിനും രണ്ട് ബൈക്കുകള്‍ക്കും മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
എന്നാല്‍ ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരുമ്പാവൂരിലെ റോഡിലെ കുഴികളില്‍ വാഹനങ്ങള്‍ വീണ് അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി റോഡിന്‍റെ അഴസ്ഥ വളരെ മോശമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
