വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പ്രദേശവാസികള്‍ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പാലക്കാട്: വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുത്തനൂര്‍ പടിഞ്ഞാറേത്തറ നമ്പൂരാത്ത് വീട്ടില്‍ സുഷമ (51)യാണ് മരിച്ചത്.

വീടിനടുത്തുള്ള ഏറ്റാംകുളത്ത് ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സുഷമയെ ഉടന്‍ പ്രദേശവാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കുഴല്‍മന്ദം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍.

ഭര്‍ത്താവ്: ശിവന്‍ (കുത്തനൂര്‍ ഹോമിയോ ആശുപത്രി). മകന്‍: ആദിത്ത്.