വാഹനപരിശോധനയ്ക്കിടെ കടന്നുകളയാൻ ശ്രമം; 45കാരന്റെ കാറില്‍ നിന്ന് കണ്ടെത്തിയത് 9.8 കിലോ കഞ്ചാവ്

കണ്ണൂർ: വാഹന പരിശോധനയ്‌ക്കിടെ കഞ്ചാവുമായി കാറില്‍ കടന്നയാളെ എക്സെെസ് പിടികൂടി.

തലശേരി ശിവപുരം സ്വദേശി നസീർ പി വി (45) ആണ് പിടിയിലായത്.
ഇയാളുടെ വാഹനത്തില്‍ നിന്ന് 9.773 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കൂട്ടുപുഴ – ഇരിട്ടി ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. കണ്ണൂർ എക്സെെസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ സംഘവും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

അതേസമയം, കഴിഞ്ഞ ദിവസം കഞ്ചാവ് ചെറുപൊതികളിലാക്കി ചില്ലറവില്പന നടത്തുന്ന ആള്‍ വർക്കല എക്സൈസിന്റെ പിടിയിലായി. നാവായിക്കുളം തോട്ടുംകര പുത്തൻവീട്ടില്‍ അശോക (54)നാണ് പിടിയിലായത്.

കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെ നാവായിക്കുളം ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് നാവായിക്കുളം, കല്ലമ്പലം, ആറ്റിങ്ങല്‍ ഭാഗങ്ങളില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് വടക്കേവയല്‍ ജംഗ്ഷനില്‍ വച്ച്‌ 1.5 കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്.