മലപ്പുറം: നിലമ്പൂർ ആഢ്യൻപാറ പുഴക്കക്കരെ മൂന്ന് യുവാക്കള്‍ കുടുങ്ങിയെന്ന് വിവരം.
വെള്ളച്ചാട്ടം കാണാൻ പോയ ആറംഗ സംഘത്തിലെ മൂന്നു പേരാണ് കനത്ത മഴയില്‍ പുഴക്കക്കരെ പെട്ടത്. ചുങ്കത്തറ സ്വദ്ദേശികളായ ആഷീർ, സുഹൈബ്, ഷഹല്‍ എന്നിവരാണ് വനംത്തില്‍ കുടുങ്ങി കിടക്കുന്നത്.
പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായതോടെയാണ് മൂന്നു പേർ അക്കരയും മൂന്നു പേർ ഇക്കരയുമായത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി ഇവരെ ഇക്കരെയെത്തിക്കാൻ ശ്രമം തുടരുകയാണ്.
അതേസമയം, മൂന്ന് പേരും സുരക്ഷിതരാണെന്ന് അഗ്നി രക്ഷാസേന അറിയിച്ചു. യുവാക്കളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. പുഴക്ക് കുറുകെ കയർ കെട്ടി യുവാക്കളെ കരക്ക് എത്തിക്കാനുള്ള നടപടി തുടങ്ങിയതായും ഫയർഫോഴ്സ് അറിയിച്ചു.
