നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി; 35 ഒഴിവുകള്‍; 1,40,000 രൂപ വരെ ശമ്പളം; ഉടൻ അപേക്ഷിക്കാം

ഡൽഹി: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിക്ക് കീഴില്‍ എച്ച്‌ആര്‍, മെഡിക്കല്‍ പ്രൊഫഷന്‍ ജോലികളിലാണ് ഒഴിവുകള്‍.

ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

അവസാന തീയതി: സെപ്റ്റംബര്‍ 09

തസ്തിക & ഒഴിവ്

എന്‍ടിപിസിയില്‍ എക്‌സിക്യൂട്ടീവ് ട്രെയിനി (ഹ്യൂമന്‍ റിസോഴ്‌സ്), ഫിസിഷ്യന്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 35.

എക്‌സിക്യൂട്ടീവ് ട്രെയിനി (ഹ്യൂമന്‍ റിസോഴ്‌സ്) = 15 ഒഴിവ്

ഫിസിഷ്യന്‍ = 20 ഒഴിവ്

ശമ്പളം

എക്‌സിക്യൂട്ടീവ് ട്രെയിനി = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപമുതല്‍ 1,40,000 രൂപവരെ ശമ്പളമായി ലഭിക്കും.

ഫിസിഷ്യന്‍ = ഫ്രെഷേഴ്‌സിന് 60,0001,80,000 രൂപയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ മുള്ളവര്‍ക്ക് 70,0002,00,000 രൂപയും. കൂടാതെ അലവന്‍സുകളും ലഭിക്കും.

പ്രായപരിധി

എക്‌സിക്യൂട്ടീവ് ട്രെയിനി = 29 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അവസരം.

ഫിസിഷ്യന്‍ = 37 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം.

യോഗ്യത

എക്‌സിക്യൂട്ടീവ് ട്രെയിനി (ഹ്യൂമന്‍ റിസോഴ്‌സ്)

65 ശതമാനം മാര്‍ക്കോടെ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എംഎച്ച്‌ആര്‍ഒഡി/എംബിഎ.

ഫിസിഷ്യന്‍

എംഡി അല്ലെങ്കില്‍ ഡിഎന്‍ബി.

അപേക്ഷ

എക്‌സിക്യൂട്ടീവ് ട്രെയിനി, ഫിസിഷ്യന്‍ തസ്തികകളിലേക്കുള്ള അപേക്ഷ വിന്‍ഡോ എന്‍ടിപിസി നാളെ മുതല്‍ തുറക്കും. വിശദമായ വിജ്ഞാപനം കമ്ബനിയുടെ കരിയര്‍ പേജില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം പൂര്‍ണമായും വായിച്ച്‌ മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക.

അപേക്ഷ: www.ntpc.co.in

വിജ്ഞാപനം: https://careers.ntpc.co.in/recruitment/