കമല്‍ഹാസൻ ഇനി ‘അമ്മ’യില്‍ അംഗം; മെമ്പര്‍ഷിപ്പ് നല്‍കി സ്വാഗതം ചെയ്ത് സിദ്ദിഖ്

കൊച്ചി: മലയാള താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ അംഗത്വമെടുത്ത് കമല്‍ഹാസൻ.

അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുതിയ വാർത്ത പങ്കുവെച്ചത്.
മെമ്പർഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് ആണ് കമല്‍ ഹാസന് മെമ്പർഷിപ്പ് നല്‍കി സ്വാഗതം ചെയ്തത്.

‘അമ്മ’ കുടുംബത്തിൻ്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിൻ്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകൻ ശ്രീ കമല്‍ഹാസൻ സാറിന് ഓണററി മെമ്പർഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പർഷിപ്പ് കാമ്പെയിൻ ആരംഭിച്ചിരിക്കുകയാണ്. അതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട് സർ, ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഔദ്യോഗിക കുറിപ്പ്.

ഇന്ന് റിലീസിനെത്തിയ കമല്‍ ഹാസന്റെ പുതിയ ചിത്രം ഇന്ത്യൻ 2ന് ആശംസകള്‍ നല്‍കുന്നതായും കുറിച്ചിട്ടുണ്ട്. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ ഭാഗം തന്ന ആവേശം രണ്ടാം ഭാഗത്തില്‍ നല്‍കുന്നതില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.