തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് മര്‍ദനം ; ലഹരി ഉപയോഗിച്ചയാള്‍ ഡോകടറെയും ജീവനക്കാരനെയും കൈറ്റേം ചെയ്തു.

തൃശൂർ : തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്ക് രോഗിയുടെ മര്‍ദനം ഉണ്ടായി. ജീവനക്കാരെയും കയ്യേറ്റം ചെയ്തു.അടിപിടിയില്‍ പരിക്കേറ്റാണ് യുവാവ് ചികിത്സക്കെത്തിയത്.

അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ മുറിയുടെ വാതില്‍ ചവിട്ടി പൊളിച്ച്‌ ആശുപത്രിയില്‍ പരിഭ്രാന്തി പരത്തി. ജീവനക്കാരന്റെ ഇടപെടലിലൂടെ ഡോകടറെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ആണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.