സംസ്ഥാനത്ത് 147 ഡി വൈ എസ് പി മാർക്കും സ്ഥലംമാറ്റം; 26 ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി പ്രമോഷൻ നൽകി; കോട്ടയം ഡിവൈഎസ്പിയായി അനീഷ് കെ ജിയും, ചങ്ങനാശ്ശേരി ഡിവൈഎസ്പിയായി വിശ്വനാഥൻ എ കെയും, തിരികെയെത്തുന്നു; കോട്ടയം അഡീഷണൽ എസ്പിയായി സതീഷ് കുമാർ എം ആർ എത്തും

കോട്ടയം: സംസ്ഥാനത്ത് 441 ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റിയതിന് പിന്നാലെ 147 ഡിവൈഎസ്പിമാരേയും സ്ഥലംമാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ഇലക്ഷനുമായി ബന്ധപ്പെട്ടാണ് പോലീസ് ഉദ്യോഗസ്ഥരെ ജോലി ചെയ്തുകൊണ്ടിരുന്ന ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി നിയമിച്ചിരുന്നത്.

26 ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി പ്രമോഷനും നൽകിയിട്ടുണ്ട്

കോട്ടയം ഡിവൈഎസ്പിയായി അനീഷ് കെ ജിയും, കോട്ടയം നാർകോട്ടിക്ക് സെൽ ഡിവൈഎസ്പിയായി എ ജെ തോമസും, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായി സാജു വർഗീസും, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായി സജി മാർക്കോസും, ചങ്ങനാശ്ശേരി ഡിവൈഎസ്പിയായി വിശ്വനാഥൻ എ കെയും, വൈക്കത്ത് സിബിച്ചൻ ജോസഫും എത്തും.
കോട്ടയം അഡീഷണൽ എസ്പിയായി സതീഷ് കുമാർ എം ആർ ആണ് എത്തുന്നത്.

കട്ടപ്പന ഡിവൈഎസ്പിയായി വി എ നിഷാദ് മോനും
കായംകുളത്ത് ബാബുക്കുട്ടനും എത്തും.

കോട്ടയം ഡിവൈഎസ്പിയായിരുന്ന മുരളി എം കെ സൈബർ സിറ്റി കഴക്കൂട്ടത്തേക്കും എത്തും.

സംസ്ഥാനത്തെ ഡിവൈഎസ്പി മാരുടെ സ്ഥലംമാറ്റ ലിസ്റ്റ് വിശദമായി വായിക്കാം