തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് പൊതുയോഗത്തിനും ഇടയില്‍ തന്നെ മൈക്ക് സെറ്റടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് നശിപ്പിച്ചതായി ആരോപണം.
മൈക്ക് ഓപ്പറേറ്ററെ പൊലീസ് തല്ലിച്ചതച്ചുവെന്നും ഗ്രനേഡ് എറിഞ്ഞുവെന്നും എസ് വി സൗണ്ട്സ് ഉടമ എസ് രഞ്ജിത്ത് ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് രഞ്ജിത്തിന്റെ ആരോപണം.
ഇതുകൊണ്ടൊന്നും തളരില്ലെന്നും കോണ്‍ഗ്രസ് പരിപാടികള്‍ക്കെല്ലാം കൂടെ ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.
‘ഇന്ന് ഡിജിപി ഓഫീസിന് മുൻപിലെ പെതുയോഗത്തില്‍ പിണറായിയുടെ പൊലീസ് എന്റെ മൈക്ക് സെറ്റ് ഉപകരണങ്ങളെല്ലാം നശിപ്പിച്ചു. എന്റെ മൈക്ക് ഒപ്പറേറ്ററെ തല്ലിച്ചതച്ചു, ഗ്രനേഡ് എറിഞ്ഞു, ഉപകരണങ്ങളിലെല്ലാം ജലപീരങ്കി അടിച്ചു നശിപ്പിച്ചു.
തളരില്ല നമ്മളുടെ സ്ഥാപനം. തിരുവനന്തപുരത്ത് യുഡിഎഫിന്റെയും, കോണ്‍ഗ്രസിന്റെയും എല്ലാ സമര പരിപാടികള്‍ക്കും ഞാനും എന്റെ പ്രവര്‍ത്തകരും എന്നും കൂടെ ഉണ്ടാകും.’- എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍.
