തിരുവനന്തപുരം: ഡിജിപി ഓഫീസ് സമരത്തിനിടെ കെഎസ്‍യു പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞ ചീമുട്ടയും മുകളുപൊടിയും എവിടെന്നു വാങ്ങിയെന്ന ഉറവിടം കണ്ടെത്തണമെന്ന് പൊലിസ്.
റിമാൻഡില്‍ കഴിയുന്ന അഞ്ചു കെഎസ്‍യു പ്രവര്‍ത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലിസ് ഇക്കാര്യം പറയുന്നത്. പ്രതിഷേധനത്തിനിടെ പൊലീസിനു നേരെയാണ് പ്രവര്‍ത്തകര്‍ ചീമുട്ടയും മുളകുപൊടിയും വലിച്ചറിഞ്ഞത്.
ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അപേക്ഷ 26ന് പരിഗണിക്കും. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ അറസ്റ്റിലായ 19 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയിലും ചൊവ്വാഴ്ച ഉത്തരവ് പറയും.
