കൊല്ലം: കണ്ണനല്ലൂരില്‍ ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന് തീപിടിച്ചു. കുണ്ടറ നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്.
അപകടത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു. വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. ബസിനകത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവർ ബസ് ഒതുക്കി നിർത്തി ബസ്സിനുള്ളിലുണ്ടായിരുന്ന ആയയേയും, കുട്ടികളെയും പുറത്ത് ഇറക്കിയതിനാൽ ദുരന്തം ഒഴിവായി..
ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിക്കാനുള്ള കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
