യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയ്ക്കിടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കാര്‍; സ്ഥലത്ത് ആശയക്കുഴപ്പം; അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാറിൽ നിന്നിറങ്ങാതെ മടക്കം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്ക് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതോടെ സ്ഥലത്ത് ആശയക്കുഴപ്പം.

റോഡ് ഷോ ആരംഭിക്കാനിരിക്കെ വാഹനത്തിലെത്തിയ രാഹുലിനെ പ്രവർത്തകർ വളഞ്ഞു.

വാഹനം നിർത്തി പുറത്തിറങ്ങാൻ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ പുറത്തിറങ്ങിയില്ല. പാലക്കാട് നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവർത്തകരോട് പറഞ്ഞു.

പ്രചരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ലെന്നാണ് വിവരം.