നെറ്റിയില്‍ കുറി തൊടുന്നതിന് പിന്നില്‍ ചില കാര്യങ്ങള്‍ ഉണ്ട്; ഫലം ലഭിക്കാൻ ഇത് അറിഞ്ഞിരിക്കണം

കോട്ടയം: കുറി തൊടുന്നത് ഹിന്ദുമതം വിശ്വാസം അനുസരിച്ചാണ്. ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന കുറി തൊടുന്നതിന് ആഴത്തിലുള്ള ആത്മീയ പ്രാധാന്യവും ഉണ്ട്.

കുറി തൊടുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. നെറ്റില്‍ തിലകംതൊടുന്നത് പോസീറ്റിവിറ്റി നല്‍കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ ജാതകത്തിലുള്ള അഗ്നിഗ്രഹങ്ങളെ ശാന്തമാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

നെറ്റിത്തടമാണ് കുറി തൊടുന്നതില്‍ പ്രധാന ഭാഗം. വിദ്യയുടെയും ജ്ഞാനത്തിന്റെയും കേന്ദ്രസ്ഥാനമായ നെറ്റിയില്‍ കുറി തൊടുമ്പോള്‍ അവിടെ ഈശ്വര ചെെതന്യം ഉണരുന്നു. കുളിച്ചു ശുദ്ധമായ ശേഷം വേണം കുറി തൊടാൻ. തിലകം പ്രയോഗിക്കുന്നതിന് ശാസ്ത്രീയമായ അടിസ്ഥാനത്തിലും പ്രത്യേക പ്രാധാന്യമുണ്ട്.

നെറ്റിയില്‍ തിലകം പുരട്ടുന്നത് തലയില്‍ തണുപ്പ് നല്‍കുമെന്ന് പറയപ്പെടുന്നു. കൂടാതെ വ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

തിലകം ചാർത്തുന്നത് ഗ്രഹങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുകയും തടസങ്ങള്‍ നീക്കുകയും ചെയ്യുന്നു. ദിവസം അനുസരിച്ച്‌ തിലകം ചാർത്തുന്നത് ശുഭഫലങ്ങള്‍ നല്‍കുന്നു. തിങ്കളാഴ്ച ചന്ദന തിലകം തൊടുന്നത് മനസിനെ ശാന്തമാക്കുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ച ജാസ്മിൻ ഓയില്‍ ചാലിച്ച്‌ ചന്ദനം തൊടുന്നത് ഐശ്വര്യപ്രദമാണ്. ബുധനാഴ്ച സിന്ദൂര തിലകം തൊടുന്നതാണ് നല്ലത്. വ്യാഴാഴ്ച ചന്ദനം അല്ലെങ്കില്‍ മഞ്ഞല്‍ തിലകം തൊടുന്നത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും നല്‍കുന്നു. വെള്ളിയാഴ്ച ദിവസം രക്ത ചന്ദനം അല്ലെങ്കില്‍ കുങ്കുമ തിലകം തൊടുന്നതാണ് നല്ലത്. ശനിയാഴ്ച ഭസ്മ തിലകം തൊടുന്നത് ജീവിതത്തിലെ പ്രശ്നങ്ങള്‍ അകറ്റും. ഞായറാഴ്ച രക്തചന്ദനം തൊടുന്നതിലൂടെ വ്യക്തിക്ക് ബഹുമാനവും സമ്ബത്തും ലഭിക്കും.