വരുന്ന തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും, പിണറായി ഭരണം അവസാനിപ്പിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും വ്യക്തമാക്കി എകെ ആന്റണി. കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകാൻ കാരണം തിരഞ്ഞെടുപ്പ് വൈകും എന്ന് കരുതിയത് കൊണ്ടാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. അനൗൺസ്മെൻ്റ് കഴിഞ്ഞ് മൂന്ന് ദിവസത്തിൽ എല്ലാം ശരിയായില്ലേ. പണ്ടത്തെ വെച്ച് നോക്കിയാൽ ഇത് എന്ത് പൊട്ടിത്തെറി. ഇപ്പോഴും എൽഡിഎഫിനും എൻഡിഎക്കും എല്ലായിടത്തും സ്ഥാനാർഥി ആയിട്ടില്ലെന്നും എകെ ആന്റണി പറഞ്ഞു.
ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഉമ്മൻ ചാണ്ടിയേക്കാൾ ജനകീയൻ ആയി. ചാണ്ടി ഉമ്മൻ്റെ സൈക്കിൾ യാത്ര എല്ലാവർക്കും മാതൃക. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവും. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയുടെ അടിത്തറ ഇളകുമെന്നും എകെ ആന്റണി വിമർശിച്ചു.
