മാനസിക വെല്ലുവിളി നേരിടുന്ന ചെറുമകൻ മുത്തശ്ശിയെ അതിദാരുണമായി കൊലപ്പെടുത്തി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

കല്‍പ്പറ്റ: വയനാട് സുല്‍ത്താൻ ബത്തേരിയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി.

സംഭവത്തിൽ 28കാരനായ രാഹുൽ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നൂല്‍പ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം.

ചീരാൽ സ്വദേശിനിയായ കമലാക്ഷി ആണ് മരിച്ചത്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് പ്രദേശവാസികള്‍ പറയുന്നത്.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.