കോഴിക്കോട്: തിരുവമ്പാടി കെഎസ്‌ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ചവരുടെ വെെദ്യുതി കണക്ഷൻ വിച്‌ഛേദിക്കാൻ ഉത്തരവ്.
കെഎസ്‌ഇബി ചെയർമാൻ ബിജു പ്രഭാകറാണ് ആക്രമികളുടെ വെെദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവിട്ടത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്‌മല്‍, സഹോദരൻ ഷഹദാദ് എന്നിവരുടെ വീട്ടിലെ വെെദ്യുതിയാണ് വിച്ഛേദിച്ചത്. കെഎസ്‌ഇബി ഓഫീസ് ആക്രണത്തില്‍ അസിസ്റ്റന്റ് എൻജിനീയർ ഉള്‍പ്പടെ നാലുപേർക്ക് മർദ്ദനമേറ്റിരുന്നു.
ഓഫീസിനുള്ളില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കെഎസ്‌ഇബി പറയുന്നത്. ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
ആക്രമണത്തില്‍ കെഎസ്‌ഇബിക്ക് ഉണ്ടായ നഷ്ടം നികത്തിയാല്‍ വെെദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം ആലോചിക്കാമെന്ന് കെഎസ്‌ഇബി ചെയർമാൻ വ്യക്തമാക്കി.
