പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 1,08,600 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,575 രൂപയും. ഇന്നലെ ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ പവന് 1840 രൂപയുടെയും ഗ്രാമിന് 230 രൂപയുടെയും വര്‍ധനവുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 89,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,155 രൂപയും. ഗ്രാമിന് 185 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 69,520 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് പവന് 44,840 രൂപയുമാണ് ഇന്നത്തെ വിപണി വില. വെള്ളി വിലയിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമായി വര്‍ധിച്ചു.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4507 ഡോളറാണ് പുതിയ വില. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വില തിരിച്ചുകയറാന്‍ കാരണം. പല രാജ്യങ്ങളും സ്വര്‍ണം വിറ്റഴിക്കാനുളള നീക്കം നടത്തുന്നുണ്ട്. സ്വർണ വില ഇനിയും വര്‍ധിക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍. ഇറാന് ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും എണ്ണ വിപണികളെ തടസ്സപ്പെടുത്തുകയും യുഎസ് ഡോളറിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോഹങ്ങളുടെ വ്യാപാരം ഉയര്‍ന്നത്.
