പത്തനംതിട്ടയില്‍ എലിപ്പനി വ്യാപകമാകുന്നു: ഒരു മരണം റിപ്പോർട്ട് ചെയ്തു; നിരവധിപ്പേര്‍ ചികിത്സയില്‍

പത്തനംതിട്ട: ജില്ലയില്‍ എലിപ്പനി വ്യാപകമാകുന്നു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ഒരു എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു.

എലിപ്പനി ബാധിച്ച്‌ ചികിത്സയിലിരുന്ന തിരുമൂലപുരം അനന്തുഭവനില്‍ ശ്രീകാന്ത് നാരായണൻ (62)ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചായിരുന്നു മരണം. ഭാര്യ: രമണി. മക്കള്‍: അപർണ, അനന്തു. മരുമക്കള്‍: അനീഷ്, ചിത്ര.

എലിപ്പിന രോഗബാധിതരായി നിരവധിപ്പേർ ചികിത്സയില്‍ കഴിയുന്നുണ്ട്. മഴക്കാലത്ത് വീടിന്റെ പരിസരത്തും നടവഴികളിലും വെള്ളംകെട്ടി നില്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ മലിനജല സമ്ബര്‍ക്കമുണ്ടാകുന്ന ആര്‍ക്കും എലിപ്പനി പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.