പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; കെഎസ്‌ഇബി ജീവനക്കാരനുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കെഎസ്‌ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റില്‍.

പത്തനംതിട്ടയിലാണ് സംഭവം. കെഎസ്‌ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ റാന്നി ഡിവെെഎസ്‌പി ഓഫീസില്‍ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്.

കേസില്‍ 18 പ്രതികളുണ്ടെന്നാണ് വിവരം. ചെെല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ചതായും പരാതിയുണ്ട്.