ബസ് കാത്ത് നിന്നവര്‍ക്ക് നേരെ കെഎസ്‌ആര്‍ടിസി പാഞ്ഞുകയറി; അപകടത്തില്‍ രണ്ടുവയസായ കുഞ്ഞുള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ബസ് കാത്ത് നിന്നവർക്ക് നേരെ കെഎസ്‌ആർടിസി ബസ് പാഞ്ഞുകയറി.

നെയ്യാറ്റിൻകര ബസ്റ്റാൻ്റില്‍ ബസ് കാത്ത് നിന്നവർ ആണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ രണ്ടുവയസായ കുഞ്ഞുള്‍പ്പടെ നിരവധിപേർക്ക് പരിക്കേറ്റു.

കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലാണ് സംഭവം.

ബസ് നിർത്തുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.രണ്ടു പേരുടെ കാലിന് ഗുരുതര പരുക്ക്. ചെങ്കല്‍ സ്വദേശി ലതകുമാരി 48 മഞ്ചവിളാകം സ്വദേശികളായ സൂര്യ 26, ശ്രീകല 51, ആദിത്യ 23 മകൻ അധർവ്വ് 2 വയസ്, നിലമാമൂട് സ്വദേശി ശാന്തി 45 എന്നിവർക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിച്ചു.