പകച്ചുപോയ നിമിഷം: കുതിച്ച്‌ വരുന്ന വന്ദേ ഭാരതിന് മുന്നില്‍പ്പെട്ട് വയോധികന്‍: ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: ഒരു നിമിഷത്തേക്ക് ജനങ്ങള്‍ പകച്ചുപോയ സംഭവമാണ് ഇന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത്.

വയോധികൻ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടയില്‍ ട്രെയിൻ തട്ടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

വന്ദേ ഭാരത് ട്രെയിൻ എത്തുന്ന സമയത്താണ് ഇയാള്‍ ട്രാക്ക് മുറിച്ച്‌ പ്ലാറ്റഫോമിലേക്ക് കയറിയത്. ഒറ്റപ്പാലം സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.