കോട്ടയം : യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കിടങ്ങൂരിൽ മീനച്ചിലാറ്റിലാണ് സംഭവം. കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ് കാണാതായത്.
മീനച്ചിലാറ്റിൽ ചെക്ക് ഡാമിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. നിലവിൽ പൊലീസും ഫയർ ഫോഴ്സും ചേർന്ന് ധനേഷിനായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
