സിപിഎം നവീൻ ബാബുവിന്‍റെ കുടുംബത്തെ അപമാനിച്ചു; പ്രോസിക്യൂഷന്‍ പി പി ദിവ്യയെ സഹായിച്ചുവെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

നവീൻ ബാബുവിന്‍റെ കുടുംബത്തെ സിപിഎം അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിപി ദിവ്യയുടെ കാര്യത്തില്‍ ബിജെപി പറഞ്ഞത് ശരിയായിരിക്കുന്നു.

ദിവ്യയെ സംരക്ഷിച്ചത് സിപിഎം ആണെന്ന് വ്യക്തമായി. ജാമ്യപേക്ഷയില്‍ പ്രതിഭാഗം നവീൻ ബാബുവിന്‍റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണത്തെ എതിർക്കാൻ പ്രോസിക്യൂഷൻ തയ്യാറായില്ലെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.