കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന 12കാരിയും മരിച്ചു; മരണ സംഖ്യ മൂന്നായി ഉയര്‍ന്നു

കൊച്ചി: കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു.

കാലടി മലയാറ്റൂര്‍ സ്വദേശി ലിബിന (12) ആണ് മരിച്ചത്.

95 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ലിബിന. മരണം സ്ഥിരീകരിച്ചത് രാത്രി 12.40നാണ്.

ഇതോടെ കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെൻഷനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലിരുന്ന തൊടുപുഴ സ്വദേശി കുമാരി (53) രാത്രി എട്ട് മണിയോടെ മരിച്ചിരുന്നു.