“പൊതുസ്ഥലത്ത് മദ്യപാനം, രൂക്ഷം; പൊറുതിമുട്ടിയപ്പോൾ, ചൂലെടുത്ത് വീട്ടമ്മമാര്‍ ; ശല്യക്കാരെ അടിച്ചോടിക്കുന്ന വീട്ടമ്മമാർക്ക് പിന്തുണയുമായി കുടുംബവും

പൊതുസ്ഥലത്ത് മദ്യപിച്ച് പൊതുശല്യമായവരെ ചൂലുകൊണ്ട് അടിച്ചോടിച്ച് വീട്ടമ്മമാര്‍. മുംബൈയിലെ കാന്തിവലിയിലാണ് വീട്ടമ്മമാര്‍ ചൂലെടുത്തത്.
കാന്തിവലിയിലെ ലാല്‍ജിപാടയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊതുസ്ഥലത്ത് നിന്ന് മദ്യപിക്കുന്നവരെ ചൂലുമായി എത്തി തല്ലിയോടിക്കുകയായിരുന്നു വീട്ടമ്മമാര്‍. വീട്ടിലെ പുരുഷന്മാരുടെ പിന്തുണയും ഇവര്‍ക്ക് ഉണ്ടായിരുന്നു.
പ്രദേശത്ത് രാത്രി മദ്യപശല്യം രൂക്ഷമായതോടെയാണ് സ്ത്രീകള്‍ ചൂലുമായി ഇറങ്ങിയത്.
രക്ഷാബന്ധന്‍ ദിനം മുതലാണ് ഈ വിധം പ്രതികരിക്കാന്‍ തുടങ്ങിയത്. പോലീസില്‍ പലവട്ടം പരാതി നല്‍കിയിട്ടും നടപടി ഇല്ലാതായതോടെയാണ് ഈ തരത്തിലുള്ള പ്രതികരണമെന്ന് സ്ത്രീകള്‍ വിശദീകരിക്കുന്നു.