കേരളത്തില്‍ 5000 കോടിയുടെ ബൃഹത്തായ പദ്ധതി 46 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് മന്ത്രി പി രാജീവ്.

 

കൊച്ചി : ഓഗസ്റ്റ് മാസത്തിലാണ് കൊച്ചിയില്‍ പോളിപ്രൊപ്പിലീൻ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷൻ ലിമിറ്റഡ് ചെയര്‍മാൻ ജി കൃഷ്ണകുമാറുമായി നടത്തുന്നത്.

ബിപിസിഎലിന്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീൻ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നത്. ദൈനംദിന ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കാവശ്യമായ പോളി പ്രൊപ്പിലീൻ വലിയ തോതില്‍ ഈ യൂണിറ്റില്‍ നിന്ന് ഉല്‍പാദിപ്പിക്കാൻ സാധിക്കും.

പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ ഹബ്ബായി മാറുകയെന്ന കേരളത്തിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ഏടാകും കൊച്ചിൻ റിഫൈനറിയില്‍ പൂര്‍ത്തിയാകുന്ന പുതിയ പ്ലാന്റ് എന്നും അദ്ദേഹം പറഞ്ഞു.