ഭാര്‍ത്താവ് വിഘ്നേഷ് ശിവനും രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുമായി സുഖജീവിതം നയിക്കുകയാണ് നയൻസ്. ഒപ്പം തന്നെ കരിയറിലും നയൻതാര ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ഈ അവസരത്തില്‍ തമിഴ്നാട്ടിലെ ഒരു ജോത്സ്യര്‍ നടത്തിയ പ്രവചനമാണ് ശ്രദ്ധനേടുന്നത്.
വിഘ്നേഷ് ശിവനുമായി നയൻതാര പിരിയുമെന്നാണ് വേണു സ്വാമി എന്ന ജോത്സ്യര്‍ പ്രവചനം നടത്തിയിരിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഇയാള്‍ നേരത്തെ പ്രവചിച്ചിരുന്നു. അതുപോലെ നടക്കുന്നുണ്ടെന്നാണ് തെളിവുകള്‍ സഹിതം ആരാധകര്‍ പറയുന്നത്. വിവാഹ ശേഷം തിരുപ്പതിയില്‍ വച്ച് ആണ് ആദ്യ പ്രശ്നം വന്നത്. ക്ഷേത്രാങ്കണത്തില്‍ നടി ചെരുപ്പ് ധരിച്ചെന്നതായിരുന്നു ഇത്.
വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നതും വിവാദത്തിന് വഴിവച്ചിരുന്നു. ശേഷം വിഘ്നേഷ് ശിവന്റെ കരിയറിലാണ് പ്രശ്നം നടന്നത്. അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ വിഘ്നേഷ് തീരുമാനിച്ചിരുന്നു. ഇതില്‍ നിന്നും പിന്നീട് ഇദ്ദഹത്തെ മാറ്റിയത് ഏറെ ശ്രദ്ധനേടി.
പ്രദീപ് രംഗനാഥനെ വച്ച് എല്‍ഐസി എന്നൊരു സിനിമ വിഘ്നേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടൈറ്റിലിന്റെ പേരില്‍ നടന്ന വിവാദം സിനിമയെ ബാധിച്ചു. ഏറ്റവും ഒടുവിലത്തേത് ‘അന്നപൂരണി’ എന്ന നയൻതാര ചിത്രത്തിനാണ്. ചിത്രത്തിലെ സീനുകളും സംഭാഷണങ്ങളും മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന വിവാദം ഉയരുകയും സിനിമ നെറ്റ്ഫ്ലിക്സ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം വേണു സ്വാമി പറഞ്ഞത് പോലെയാണ് നടക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇരുവരും തമ്മില്‍ പിരയുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
ഇത്തരത്തിലുള്ള പ്രവചനങ്ങള്‍ നടത്തി പലപ്പോഴും വിവാദങ്ങളില്‍ അകപ്പെട്ട ആളാണ് വേണു സ്വാമി. സമാന്തയും നാഗ ചൈതന്യയും വിവാഹമോചിതരാകുമെന്നതും ഇദ്ദേഹത്തിന്റെ പ്രവചനത്തില്‍ ഉള്‍പ്പെട്ടിരുന്നു. പ്രഭാസിന് വിവാഹയോഗം ഇല്ലെന്ന് വേണു പറഞ്ഞത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.
