ഡൽഹി: ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് 37കാരൻ വെട്ടി മാറ്റി.
മാജിക്ക് മഷ്റൂം എന്നറിയപ്പെടുന്ന സൈലോസിബിൻ (psilocybin) കൂണ്‍ കഴിച്ചതിനെ തുടർന്ന് മനോവിഭ്രാന്തിയിലായിരുന്നു കടുംകൈ.
ഓസ്ട്രേലിയക്കാരനായ യുവാവ് ലഹരിക്ക് അടിമായാണെന്നും ഒറ്റയടിക്ക് അഞ്ച് ഉണങ്ങിയ മാജിക് മഷ്റൂമാണ് ഇയാള്‍ കഴിച്ചതെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
കൂണ്‍ കഴിച്ചതിന് പിന്നാലെ വിഭ്രാന്തി തോന്നിയ യുവാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം കഷ്ണങ്ങളായി മുറിച്ച് മാറ്റുകയായിരുന്നു. അമിത രക്തസ്രാവം കണ്ട് പേടിച്ച യുവാവ് ജനനേന്ദ്രിയത്തിന് ചുറ്റം തുണി കെട്ടി.
ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മുറിച്ച് മാറ്റിയ ഭാഗം ഐസ് നിറച്ച ഒരു ജാറില്‍ ഇട്ട് വച്ച ശേഷം ഇയാള്‍ ആശുപത്രിയിലേക്ക് ഓടി. ചോര ഒലിപ്പിച്ച് ഓടുന്നത് കണ്ട് വഴിയാത്രക്കാരൻ വിളിച്ച് നല്‍കിയ ആംബുലൻസിലാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്.
അപകടം നടന്ന് അഞ്ച് മണിക്കൂർ കഴിഞ്ഞതിനാലും മുറിവില്‍ മഞ്ഞും മണ്ണും പുരണ്ടിരുന്നതിനാലും ശസ്ത്രക്രിയയ്‌ക്ക് വലിയ വെല്ലുവിളികള്‍ നേരിട്ടു. ഒടുവില്‍ ജനനേന്ദ്രിയത്തിന്റെ ഏകദേശം രണ്ട് സെൻറീമീറ്റർ മാത്രമേ തുന്നിച്ചേർക്കാൻ കഴിഞ്ഞുള്ളൂവെന്നും റിപ്പോർട്ടില്‍ പറയുന്നു.
ശസ്ത്രക്രിയയ്‌ക്ക് ശേഷവും മനോവിഭ്രാന്തി കാട്ടി പ്രകടിപ്പിച്ച യുവാവിനെ മനോരോഗ വിഭാഗത്തിലേക്ക് മാറ്റി. ഇപ്പോള്‍ യുവാവ് സുഖം പ്രാപിച്ച് വരികയാണ്.
