ജറുസലം: ഇസ്രയേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രണത്തിന് ഇറാന്റെ സഹായം ലഭിച്ചെന്ന വെളിപ്പെടുത്തലുമായി ഫലസ്തീനിലെ സായുധ പ്രസ്ഥാനമായ ഹമാസ് രംഗത്ത്.
ഇറാൻ നല്കിയ സഹായത്തെക്കുറിച്ച് ഹമാസ് വക്താവ് ഗസ്സി ഹമദ് ആണ് ബിബിസിയോടു വെളിപ്പെടുത്തിയത്. ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധം പുതിയ തലത്തിലെത്തുകയാണ്. താലിബാനും ഹമാസിനെ സഹായിക്കാൻ രംഗത്തുണ്ട്.
ലബനൻ അതിര്‍ത്തിയിലും ഇസ്രയേല്‍ ബോംബിട്ടു. ഇസ്രയേലിലെ 21 ഇടത്ത് പോരാട്ടം തുടരുകയാണ്. ഹമാസ് നുഴഞ്ഞു കയറ്റുക്കാരെ കണ്ടെത്താൻ ഇനിയും പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. യുദ്ധ സമാന സാഹചര്യമാണുള്ളത്. ഹമാസ് കേന്ദ്രങ്ങളെ തകര്‍ക്കാൻ പദ്ധതിയൊരുക്കകയാണ് ഇസ്രയേല്‍.
ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഇറാൻ പ്രതിനിധി ഹമാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇറാനെതിരേയും ഇസ്രയേല്‍ യുദ്ധത്തിന് തയ്യാറാകുമെന്നാണ് സൂചന.
അങ്ങനെ വന്നാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം അതിരൂക്ഷമാകും. ലോകത്തെ ആകെ അത് ബാധിക്കാനും സാധ്യത ഏറെയാണ്. താലിബാനും ഇസ്രയേലിനെതിരെ രംഗത്തു വരുന്നത് പുതിയ കൂട്ടുകെട്ടിന്റെ ലക്ഷണമാണ്. ഹമാസും ഇറാനും താലിബാനും ഒരുമിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
മറ്റ് അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ പൂര്‍ണ്ണമായും തള്ളി പറയുന്നില്ല. അവര്‍ കരുതലോടെയാണ് പ്രതികരിക്കുന്നത്. അമേരിക്കയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതിനാലാണ് അത്.
