ലുലുവില്‍ ഞെട്ടിക്കുന്ന വിലക്കുറവ്; റമദാൻ ഓഫര്‍ എത്തി മക്കളേ; ഓഫറില്‍ എന്തൊക്കെ? അറിയാം

കൊച്ചി: റംസാന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കായി വമ്പൻ ഓഫർ സെയിലുമായി എത്തിയിരിക്കുകയാണ് സൗദി ലുലു.

ഈസ്റ്റേണ്‍ പ്രൊവിൻസിലെ ഹൈപ്പർമാർക്കറ്റിലുള്ള ഓഫറുകള്‍ ലുലു തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പല സാധനങ്ങള്‍ക്കും വമ്പൻ വിലക്കിഴവാണ് വരുത്തിയിരിക്കുന്നത്. ഓഫറുകളെ കുറിച്ച്‌ കൂടുതലായി അറിഞ്ഞാലോ?

ഭക്ഷണസാധനങ്ങള്‍ക്ക് ഓഫർ

23.5 റിയാല്‍ ഉള്ള 30 മുട്ടകളുടെ ഒരു ട്രേക്ക് ഓഫറില്‍ വില 13.95 റിയാല്‍ മാത്രമാണ്.5.95 റിയാലിന്റെ ഒരുകിലോ ഉരുളക്കിഴങ്ങിന് വെറും 1.95 റിയാല്‍ നല്‍കിയാല്‍ മതി. ഫ്രോസണ്‍ ചിക്കൻ, ബസുമതി അരി എന്നിവയും വിലക്കുറവില്‍ ലഭിക്കും. ഇന്ന് കൂടി മാത്രമാണ് ഈ ഓഫറുകള്‍ ഉള്ളത്. അതേസമയം മറ്റുള്ള ഉത്പന്നങ്ങള്‍ക്കുള്ള റംസാൻ ഓഫറുകള്‍ ഫെബ്രുവരി 11 വരെയാണ് ഉള്ളത്. ഓഫറിന്റെ ഭാഗമായി ടാങ്ക്, ലെയ്സ്, കോണ്‍ഫ്ലക്സ്, പഞ്ചസാര, സോഫ്റ്റ് ഡ്രി്ക്സ്, ഗാലക്സി ചോക്ലേറ്റുകള്‍, ചീസ്, റൊട്ടി, എന്നിവയ്ക്കെല്ലാം ഓഫറുണ്ട്. ക്രീമുകള്‍ , ബോഡി ലോഷൻ എന്നിവയ്ക്കും വിലക്കിഴിവുണ്ട്.

കഴിച്ച്‌ വയർ നിറയ്ക്കാം

മഫിൻസ്, കേക്ക്, ഡോണട്ട്, ചിക്കൻ റോള്‍ , പീനട്ട് ബിസ്കറ്റ് ,കുനാഫ, വെജിറിറബിള്‍ ബിരിയാണി, മലബാർ ചിക്ൻ ബിരിയാണി, നൂഡില്‍സി, ബീഫി, ,പാസ്ത, ചിക്കൻ വിഭവങ്ങള്‍ എന്നിവയെല്ലാം വിലക്കുറവില്‍ ലഭിക്കും.

നട്സ് വാങ്ങിവെക്കാം

റമദാൻ കാലത്ത് വിശ്സാസികള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന വിഭവങ്ങളിലൊന്നാണ് ഡ്രൈഫ്രൂട്സ്. ഉണക്കമുന്തിരി, വാല്‍നട്ട്, അത്തിപ്പഴം, മിക്സഡ് ഡ്രൈഫ്രൂട്ട് ഇങ്ങനെ മിക്ക ഡ്രൈഫ്രൂട്ടുകള്‍ക്കും ഓഫർ ഉണ്ട്.

ഹൗസ്വെയറുകളിലും കിടിലൻ ഓഫർ

പുതിയ പാനുകളും പാത്രങ്ങളും കുക്കറുകളുമൊക്കെ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ ലുലുവിലേക്ക് പോകാം. കുറഞ്ഞ വിലയില്‍ തന്നെ നിങ്ങള്‍ക്ക് ഇവയെല്ലാം സ്വന്തമാക്കാം.