വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണം ; തുറമുഖത്തിന് തുരങ്കം സൃഷ്ടിച്ചവരാണ് പിണറായി സർക്കാർ, രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സ്വന്തം ലേഖകൻ

വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണം. വിഴിഞ്ഞം തുറമുഖത്തിന് തുരങ്കം വെച്ചവരാണ് പിണറായിയും കൂട്ടരും. അന്നത്തെ ഉദ്ഘാടനം ബഹിഷ്കരിച്ചവരാണ് സിപിഎം എന്നും ചെന്നിത്തല പറഞ്ഞു.

 

വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാനുള്ള അര്‍ഹത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

 

മുതലപ്പൊഴിയിലെ പ്രശ്നം പരിഹരിക്കാൻ എന്തുകൊണ്ട് സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും മത്സ്യ തൊഴിലാളികളെ കുറിച്ച്‌ ഒന്നുമറിയാത്ത ആളാണ് സജി ചെറിയാൻ എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.