പ്രാതലിന് എന്നും തയ്യാറാക്കുന്ന ദോശയില്‍ നിന്നും അല്പം വ്യത്സ്യതമായി ഒരു ദോശ ഉണ്ടാക്കിയാലോ? രുചികരമായ റവ ദോശ റെസിപ്പി ഇതാ

കോട്ടയം: എന്നും തയ്യാറാക്കുന്ന ദോശയില്‍ നിന്നും അല്പം വ്യത്സ്യതമായി ഒരു ദോശ ഉണ്ടാക്കിയാലോ? രുചികരമായ റവ ദോശ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

റവ ഒരു കപ്പ്
അരിപ്പൊടി ഒരു കപ്പ്
മെെദ കാല്‍ കപ്പ്
പച്ചമുളക് 2 എണ്ണം( ചെറുതായി അരിഞ്ഞത്)
ഇഞ്ചി 1 ചെറിയ കഷdണം
കറിവേപ്പില ഒരു തണ്ട്
കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് ആവശ്യത്തിന്
സവാള 1 എണ്ണം
തയാറാക്കുന്ന വിധം

ആദ്യം മുകളില്‍ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ഒരു ബൗളില്‍ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം വെള്ളവും ഉപ്പും കൂടി ചേർത്ത് 15 മിനുട്ട് നേരം മാറ്റിവയ്ക്കുക. ദോശ ഉണ്ടാക്കാൻ ഒരു പാൻ അടുപ്പില്‍ വച്ച്‌ നന്നായി ചൂടായി വരുമ്ബോള്‍ ദോശ മിക്സ് പാനിലേക്ക് ഒഴിച്ചു കൊടുക്കാം. ദോശ ചൂടായി വരുമ്പോള്‍ അല്‍പം നെയ്യ് മുകളില്‍ ഒഴിച്ചു കൊടുക്കുക. രണ്ട് വശവും മൊരിച്ച്‌ എടുക്കുക.