ലക്‌നോ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നും മായാവതി വ്യക്തമാക്കി. യുപിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
ദലിത് വിഭാഗത്തിന്‍റെയും മുസ്ലീംഗള്‍ അടക്കമുള്ളവരുടെയും പിന്തുണയോടെയാണ് 2007ല്‍ ബിഎസ്പി സര്‍ക്കാര്‍ യുപിയില്‍ അധികാരത്തില്‍ വന്നത്. തനിക്ക് ഒരു പാര്‍ട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്നും മായാവതി പറഞ്ഞു.
മായാവതിയെ ഇന്ത്യാ സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും സമാജ്‌വാദിപാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഈ നീക്കത്തിന് തടയിട്ടിരുന്നു. മായാവതി ഇന്ത്യാ സഖ്യത്തിലേക്ക് വന്നാല്‍ സമാജ്‌വാദിപാര്‍ട്ടി ഒപ്പമുണ്ടാകില്ലെന്ന് അഖിലേഷ് വ്യക്തമാക്കിയിരുന്നു.
ഇതിന് മറുപടിയായാണ് മായാവതിയുടെ പ്രഖ്യാപനം. ഇന്ത്യാ സഖ്യത്തിലേക്ക് താന്‍ അപേക്ഷയൊന്നും കൊടുത്തിട്ടില്ലെന്ന് മായാവതി പരിഹസിച്ചു. ഓന്തിനെപ്പോലെ നിറം മാറുന്നയാളാണ് അഖിലേഷെന്നും മായാവതി വിമര്‍ശിച്ചു.
