തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ച്‌ സുരേഷ് ഗോപി.

തൃശ്ശൂർ : പള്ളിയില്‍ അടുത്തിടെ നടന്ന തിരുനാളില്‍ പങ്കെടുക്കാൻ എത്തിയപ്പോള്‍ സ്വര്‍ണക്കിരീടം സമര്‍പ്പിക്കുമെന്ന് അദ്ദേഹം നേര്‍ന്നിരുന്നു. തുടര്‍ന്ന് വികാരിയം ട്രസ്റ്റിമാരും അംഗീകാരം നല്‍കിയതോടെയാണ് ഇന്ന് കുടുംബസമേതം എത്തി കിരീടം സമര്‍പ്പിച്ചത്.

അടുത്ത കുടുംബാംഗങ്ങളും ബിജെപി ജില്ലാ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. മകളുടെ വിവാഹത്തിനുള്ള ഒരുക്കമായാണ് നേര്‍ച്ച സമര്‍പ്പിച്ചത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ച സുരേഷ് ഗോപി തുടര്‍ന്നും മണ്ഡലത്തില്‍ സജീവമാണ്. ഇത്തവണയൂം അദ്ദേഹം തന്നെ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന.