കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ 500 ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകള്‍; സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

കൊച്ചി: കെഎസ്‌ആർടിസി സ്വിഫ്റ്റില്‍ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. 500 ഒഴിവുണ്ട്. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം. കെഎസ്‌ആർടിസിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ഇവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല.

ട്രെയിനിങ് പൂർത്തീകരിക്കുന്നവർ നിർബന്ധമായും സ്വിഫ്റ്റില്‍ രണ്ടുവർഷം (ഒരുവർഷം 240 ഡ്യൂട്ടിയില്‍ കുറയാതെ) സേവനമനുഷ്ഠിക്കണം. അല്ലെങ്കില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെനല്‍കുന്നതല്ല. റാങ്ക് ലിസ്റ്റ് നിലവില്‍വന്നതുമുതല്‍ ഒരുവർഷക്കാലത്തേക്കാണ് കാലാവധി.

ശമ്പളം: എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ അധികസമയ അലവൻസായി നല്‍കും. അധികവരുമാനത്തില്‍ സ്വിഫ്റ്റില്‍ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെന്റീവ് ബാറ്റയും നല്‍കും.

യോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. വിവരങ്ങള്‍ക്ക്: cmd.kerala.gov.in അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 15-ന് വൈകീട്ട് അഞ്ചുവരെ.