ഇന്റലിജന്‍സ് ബ്യൂറോയില്‍ വീണ്ടും അവസരം; ഇത്തവണ ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരെയാണ് നിയമിക്കുന്നത്; 81,100 രൂപ ശമ്പളം വാങ്ങാം; ഉടൻ അപേക്ഷിക്കാം

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഇന്റലിജൻസ് ബ്യൂറോയിൽ (IB) വീണ്ടും ജോലിയവസരം. ജൂനിയര് ഇന്റലിജന്സ് ഓഫീസര് ഗ്രേഡ് 2 (ടെക്നിക്കല്) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.

കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവര്ക്ക് www.mha.gov.in വെബ്സൈറ്റ് സന്ദർശിച്ച്‌ കൂടുതൽ വിവരങ്ങളറിയാം.

അപേക്ഷ നൽകേണ്ട അവസാന തീയതി: സെപ്റ്റംബര് 14

തസ്തികയും, ഒഴിവുകളും

ഇന്റലിജൻസ് ബ്യൂറോയിൽ ജൂനിയർ ഇന്റലിജന്സ് ഓഫീസർ ഗ്രേഡ് 02 റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 394.

ജനറൽ – 157

ഇഡബ്ല്യൂഎസ് – 32

ഒബിസി – 117

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 25,500 രൂപ മുതല് 81,100 രൂപവരെ ശമ്ബളമായി ലഭിക്കും. അടിസ്ഥാന ശമ്ബളത്തിന്റെ 20 ശതമാനം സ്പെഷ്യൽ സെക്യൂരിറ്റി അലവന്സായി ലഭിക്കും. മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി

18 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.

യോഗ്യത

ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്/ ഇലക്‌ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്/ ഇലക്‌ട്രിക്കല് ആന്റ് ഇലക്‌ട്രോണിക്സ്/ ഐ.ടി/ കമ്പ്യൂട്ടർ സയന്സ്/ കമ്പ്യൂട്ടർ എഞ്ചിനീയറിങ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിൽ എഞ്ചിനീയറിങ് ഡിപ്ലോമ.

അല്ലെങ്കിൽ ഇലക്‌ട്രോണിക്സ്/ കമ്പൂട്ടർ സയൻസ്/ ഫിസിക്സ്/ മാത്തമാറ്റിക്സ് എന്നിവയിൽ ബി.എസ്.സി OR ബിസിഎ.

ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

തെരഞ്ഞെടുപ്പ്

അപേക്ഷകര് ഓണ്ലൈന് പരീക്ഷ, സ്കില് ടെസ്റ്റ്, ഇന്റര്വ്യൂ/ പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവക്ക് ഹാജരാവണം. കേരളത്തില് എറണാകുളം, കണ്ണൂര്, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര് നഗരങ്ങളില് പരീക്ഷ കേന്ദ്രങ്ങള് അനുവദിക്കും.

അപേക്ഷ ഫീസ്

650 രൂപയാണ് അപേക്ഷ ഫീസായി നല്കേണ്ടത്. വനിതകള്, എസ്.സി, എസ്.ടി, വിമുക്ത ഭടന്മാർ എന്നിവർക്ക് 550 രൂപ മതി.

അപേക്ഷ

ഉദ്യോഗാർഥികൾ www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച്‌ വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ നോക്കുക. ശേഷം തന്നിരിക്കുന്ന മാതൃകയിൽ അപേക്ഷ നൽകാം.

അവസാന തീയതി: സെപ്റ്റംബര് 14.